കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഓർത്തോ വിഭാ​ഗം മേധാവി ഡോക്ടർ കെ. ബാല​ഗോപാലാണ് അറസ്റ്റിലായത്.

രാവിലെ പെരിങ്ങാവിലെ വസതിയിൽ വെച്ചാണ് വിജിലൻസ് ഡിവൈഎസ്പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.