അരുതേ ...ഞങ്ങളോട് ...; ആക്രമിക്കരുതെന്ന് അപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തില്‍ ആക്രമിക്കരുതെന്ന് സോഷ്യല്‍മീഡിയ പേജിലൂടെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമന്‍ത്തില്‍ വാഹനങ്ങളുടെ ചില്ല് തകര്‍ന്നതിനൊപ്പം തന്നെ ബസ് ഡ്രൈവര്‍മാര്‍ക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയില്‍ ഹെല്‍മറ്റ് വച്ച് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ ഹൈല്‍മറ്റ് വച്ച് ബസ് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്
അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക … നിങ്ങള്‍ തകര്‍ക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്…
ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.