സുരേഷ് ഗോപിയെ വിട്ടേക്കൂ, പിണറായി സഖാവിന്റെ ആശ്രിതനായി തുടരൂ, കൈകാലിട്ടടിക്കുന്ന ഇന്നസെന്റ് എന്ന പുണ്യാളനെ സഹായിക്കൂ; എം. എ നിഷാദിന് മറുപടിയുമായി അലി അക്ബര്‍

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ എം.എ നിഷാദ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ അലി അക്ബര്‍. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ടവ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപിയെന്ന് അലി അക്ബര്‍ പറഞ്ഞു. എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തില്‍ നിന്നും പലരുടെയും പിന്‍കുത്തലില്‍ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ലെന്നും അലി അക്ബര്‍ പറഞ്ഞു.

“സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ താങ്കളുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു. കരഞ്ഞു തീര്‍ക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തല്‍ക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.. പറ്റുമെങ്കില്‍ പശുവിനെ വിടാതെ കൂടെ കൊണ്ടു നടക്കുക. ഇന്നസെന്റ് എന്ന പുണ്യാളന്‍ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ.” അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ കുറിപ്പ്…

ശ്രീ. എം. എ. നിഷാദ്, സുടാപ്പി ആയി കൊള്ളൂ പക്ഷേ അതു നുണകള്‍ വിളമ്പിക്കൊണ്ടാവരുത്. ശ്രീ സുരേഷ് ഗോപിയെ കുറിച്ച് താങ്കളുടെ അഭിപ്രായ പ്രകടനം കണ്ടു കോരിത്തരിച്ചു. സുഹൃത്തേ താങ്കള്‍ മാത്രമല്ല സിനിമാക്കാരന്‍.. 1992 മുതല്‍ സുരേഷ് ഗോപിയെ അറിയുന്ന വ്യക്തിയാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി നായകനാക്കി (പൊന്നുച്ചാമി )സിനിമ എടുത്ത വ്യക്തിയുമാണ്.. ഒരു വ്യക്തി എന്ന നിലയ്ക്ക് മറ്റു പെരിയ പല നായകന്മാരിലും ആരോപിക്കാവുന്ന ഇരട്ട വ്യക്തിത്വം ഇല്ലാത്തയാളാണ് സുരേഷ് ഗോപി, എന്താണോ അതു തുറന്നു പറയും ആരെയും താങ്ങുന്ന സ്വഭാവം ഇല്ല തന്നെ, നായകത്വത്തില്‍ നിന്നും പലരുടെയും പിന്‍കുത്തലില്‍ വെറുതെ വീട്ടിലിരിക്കേണ്ടി വന്നപ്പോഴും അദ്ദേഹം പരിഭവം പറഞ്ഞു വന്നിട്ടില്ല, പിന്നേ നേരാണ് അദ്ദേഹത്തിന് കുട്ടികളുടെ മനസ്സാണ്, പെട്ടെന്ന് നോവും, അലിയുകയും ചെയ്യും..

അദ്ദേഹത്തിന് വലിയ സമ്പാദ്യം ഒന്നുമില്ല എന്നാണ് എന്റെ അറിവ്, കുടുംബ സ്‌നേഹി, മറ്റുള്ളവരുടെ വേദനയില്‍ ചേരുന്നയാള്‍.. കള്ളത്തരമില്ലാത്ത പൊള്ളയായത് കാരണം അബദ്ധവും പറ്റും.. ഇത്രയുമാണ് ഞാന്‍ അറിയുന്ന സുരേഷ് ഗോപി, പിന്നേ താങ്കള്‍ക്ക് സിനിമാക്കാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിനോട് പൊതുവെ വിരോധമില്ലല്ലോ ? ഇന്നസെന്റിനും മുകേഷിനും ആവാല്ലേ അവര്‍ രാമന്റെ പ്രതി പുരുഷനാണോ? പ്രശ്‌നം സുരേഷ് ഗോപി സംഘിയായതാണ് പ്രശ്‌നം അദ്ദേഹം അടുത്ത ജന്മത്തില്‍ തങ്ങള്‍ ആവണം എന്ന് പറഞ്ഞിരുന്നെങ്കില്‍ താങ്കള്‍ക്ക് രോമഹര്‍ഷം ഉണ്ടായേനെ.

കാവി എന്നാല്‍ താങ്കള്‍ക്ക് കലിപ്പ് എന്നാണല്ലോ.. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുന്നതില്‍ താങ്കളുടെ വിഷമം ഞങ്ങള്‍ മനസ്സിലാക്കുന്നു. കരഞ്ഞു തീര്‍ക്കുക എന്നതാണ് ഏക വഴി. പിന്നേ സുരേഷ് ഗോപിയെ തല്‍ക്കാലം അങ്ങ് വിട്ടേക്ക്, അദ്ദേഹം മോദിയുടെ ആശ്രിതനായി തുടരട്ടെ, താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക.. പറ്റുമെങ്കില്‍ പശുവിനെ വിടാതെ കൂടെ കൊണ്ടു നടക്കുക. ഇന്നസെന്റ് എന്ന പുണ്യാളന്‍ മത്സര രംഗത്തുണ്ടല്ലോ അദ്ദേഹം കൈകാലിട്ടടിക്കയാണ് സഹായിക്കൂ.

സസ്‌നേഹം

സംഘി

അലി അക്ബര്‍