ദീലീപിൻറെ ജാമ്യം റദ്ദാക്കണം ; അഭിഭാഷകൻ മുംബൈയിൽ പോയതടക്കമുള്ള തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ വാദം

നടൻ ദീലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അഭിഭാഷകൻ മുംബൈയിൽ പോയതിന് തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.

കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് ഫോണിലെ വാട്സാപ്പ് ചാറ്റുകളും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു. എന്നാൽ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു.

ബന്ധമുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കൂവെന്നും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ച ജനുവരി 29,30 തിയതികൾ സുപ്രധാനമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്.