ഡീസലിനും പെട്രോളിനും ഇന്ന് വീണ്ടും വിലകൂട്ടി

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. പതിനെട്ടു ദിവസം കൊണ്ട് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയും വർദ്ധിച്ചു.

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ ഡീസലിന് വില 100 രൂപ കടന്നു. ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100 രൂപ 21 പൈസയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. പെട്രോളിന് 106 രൂപ 70 പൈസയായി. കൊച്ചിയിൽ 98 രൂപ 39 പൈസയാണ് ഇന്ന് ഒരു ലിറ്റർ ഡീസലിന് വില. കോഴിക്കോട് ഡീസലിന് 98 രൂപ 54 പൈസയും പെട്രോളിന് 104 രൂപ 92 പൈസയുമാണ് വില.