സെന്‍കുമാറിനെതിരെ കേസെടുക്കാന്‍ എഐജി ഇടപെട്ടു, രേഖകള്‍ പുറത്ത്

മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജരേഖ ഹാജരാക്കി അവധിയെടുത്തുവെന്ന പരാതിയില്‍ കേസെടുക്കാന്‍ പോലീസ് ആസ്ഥാനത്തെ എ ഐ ജി വി ഗോപാലകൃഷ്ണന്‍ പലവട്ടം മ്യൂസിയം പോലീസ് സറ്റേഷനില്‍ നിര്‍ദ്ദേശം നല്‍കിയെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്.

പരാതി ഡിജിപി അറിയാതെ അതിന് മുകളിലൂടെയാണ് വന്നിട്ടുള്ളതെന്നും നടപടി സ്വീകരിക്കണമെന്നും എഐജി നിര്‍ദ്ദേശിച്ചെന്ന് മ്യൂസിയം സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ എസ്‌ഐ ജി സുനില്‍ രേഖപ്പെടുത്തിയതാണ് പുറത്തായിരിക്കുന്നത്.

എട്ടു മാസത്തെ അവധിക്കാലയളനിലെ വേതനം മുഴുവന്‍ ലഭിക്കുന്നതിനായി വ്യാജരേഖകള്‍ ചമച്ചെന്ന പരാതിയിലാണ് സെന്‍കുമാറിനെതിരെ കേസെടുത്തത്. തിരുവന്തപുരം മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍ണോയുടെ പരാതിയിലാണ് കേസെടുത്തത്. ഓഗസ്റ്റ് 14നാണ് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Read more