ഇടുക്കിയില്‍ ഞെട്ടിത്തരിച്ച് ഡീന്‍; ലീഡ് ഒന്നര ലക്ഷത്തോട് അടുക്കുന്നു

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ലീഡ് ലക്ഷം കടന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് തക്ക മറുപടിയെന്ന പോലെയാണ് ഡീന്‍ കുര്യാക്കോസിന്റെ അത്ഭുതകരമായ കുതിപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയിസ് ജോര്‍ജിനെ ബഹുദൂരം പിന്നിലാക്കിയാണ് ഡീന്‍ മുന്നേറുന്നത്.

ഡീനിന് ഇപ്പോള്‍ 1,32,320 വോട്ടുകളുടെ ലീഡാണുള്ളത്. ഇതുവരെ 3,73,318 വോട്ടുകളാണ് ഡീന്‍ നേടിയിരിക്കുന്നത്. രണ്ടാമതുള്ള ജോയിസ് ജോര്‍ജിന് ലഭിച്ചിരിക്കുന്നത് 2,40,998 വോട്ടാണ്. മൂന്നാമതുള്ള എന്‍ഡഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍ 59,134 വോട്ടു മാത്രം നേടി ബഹുദൂരം പിന്നിലാണ്.

Read more

കസ്തൂരി രംഗന്‍-ഗാഡ്കില്‍ റിപ്പോര്‍ട്ടുകള്‍ സജീവ ചര്‍ച്ചാ വിഷയമായ കഴിഞ്ഞ തവണ ഇടത് പിന്തുണയോടെ മത്സരിച്ച ജോയ്‌സ് ജോര്‍ജ്ജ് വിജയച്ചിരുന്നു. അന്ന് 50,542 വോട്ടുകള്‍ക്കായിരുന്നു ഡീനിനെ ജോയിസ് പരാജയപ്പെടുത്തിയത്.