പ്രചരിച്ചത് സത്യം തന്നെ: ഡിസംബര്‍ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നബിദിനം പ്രമാണിച്ച് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഡിസംബർ ഒന്നിന് അവധി പ്രഖ്യാപിച്ചു. ഇതിനു പകരം ഏതെങ്കിലും ഒരു ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയിട്ടില്ല.

സംസ്ഥാനത്ത് ഡിസംബര്‍ ഒന്നിന് പൊതു അവധിയാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. പൊതു അവധിയാണ് എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് പിന്നീട്മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പുണ്ടായെന്ന് മനോരമ ന്യൂസിന്‍റെ ഓണ്‍ലൈന്‍ പതിപ്പില്‍ വാര്‍ത്ത വന്നു. ഇതിന് പിന്നാലെയാണ് അവധിയ്ക്ക് സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയത്.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി അവധി സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. വാട്ട്സ്ആപ്പിലും സോഷ്യല്‍ മീഡിയയിലുമായിരുന്നു അവധി സംബന്ധിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ കറങ്ങി നടന്നിരുന്നത്.

(ഈ വാര്‍ത്തയില്‍ ആദ്യം അവധിയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എഴുതിയിരുന്നു)