വയോധികയുടെ മരണം കൊലപാതകം, പ്രതി മരുമകൾ

കുലശേഖരപുരത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷി(86)യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നളിനാക്ഷിയുടെ മരുമകൾ രാധാമണി(62)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 29നാണ് നളിനാക്ഷിനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നളിനാക്ഷിയെ രാധാമണി തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കൊല്ലപ്പെട്ട നളിനാക്ഷിയും മരുമകൾ രാധാമണിയും നിരന്തരം വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. നളിനാക്ഷിയുടെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്.