വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

രാജ്യത്ത് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ എണ്ണമാണ് കുറച്ചിരിക്കുന്നത്.

ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂട്ടിയതിന് ശേഷമാണ് സാധാരണ ജനങ്ങള്‍ക്കുള്ള മറ്റൊരു ഇരുട്ടടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനവും. 2016ല്‍ ഉജ്ജ്വല യോജന പ്രഖ്യാപിച്ചതിന് ശേഷം പ്രതിവര്‍ഷം ഒരു ഗുണഭോക്താവിന് 12 സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 9 ആയി സര്‍ക്കാര്‍ കുറച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇത് വീണ്ടും വെട്ടിച്ചുരുക്കി വെറും നാലാക്കിയിരിക്കുന്നത്. 14.2 കിലോഗ്രാം എല്‍പിജി റീഫില്‍ ചെയ്യുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴും 700 രൂപയും, പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്രോളിയം മന്ത്രാലയം ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; മാനനഷ്ടത്തിന് 10 ലക്ഷം സൺടിവി നൽകണം, 28 വർഷത്തെ പോരാട്ടത്തിൽ സുകന്യക്ക് നീതി

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്, വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം

മാസപ്പടിക്കേസിൽ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം; അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ

വിരാട് ഭായ് എന്റെ തോളിൽ കൈവെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു സ്വപ്ന ലോകത്ത് നിൽക്കുന്നത് പോലെയാണ് തോന്നിയത്: വൈഭവ് സൂര്യവംശി

ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നുവെന്ന് ഇറാൻ; ലെബനനെ തൊട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്

'സഞ്ജു അല്ലെങ്കിൽ അഭിഷേക് പുറത്തിരിക്കണം, എന്നിട്ട് വൈഭവിന് അവസരം കൊടുക്കണം'; നിർദേശവുമായി സുനിൽ ഗവാസ്കർ

കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്; ഹാർദിക്കിനെയും മുംബൈ ഇന്ത്യൻസിനെയും അൺഫോളോ ചെയ്ത് താരം

'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ