ക്ഷീരകര്‍ഷക പ്രക്ഷോഭം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയറാം

പാല്‍വിലയില്‍ വര്‍ധന ആവശ്യപ്പെട്ട് ക്ഷീരകര്‍ഷകര്‍ നടത്തുന്ന സെക്രട്ടേറിയറ്റ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിനിമാതാരം ജയറാം. സിനിമാനടന്‍ എന്നതിന് പുറമേ ഒരു ക്ഷീരകര്‍ഷകന്‍ കൂടിയാണ് താനെന്നും അതുകൊണ്ടു തന്നെ കര്‍ഷകരുടെ ബുദ്ധിമുട്ട് മനസ്സിലാകുമെന്നും ജയറാം വിഡിയോയില്‍ പറഞ്ഞു.

ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഒട്ടേറെയാണ് അതിനാല്‍ അതിനൊരു പരിഹാരം കണ്ടെത്തുന്നതിനാണ് ഈ സമരം. ഷൂട്ടിങ് തിരക്കുമായി ദൂരെ ആയതിനാല്‍ സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും ജയറാം അറിയിച്ചു.

Read more

വിവിധ ക്ഷീരകര്‍ഷകസംഘടനകള്‍ സംയുക്തമായി രൂപീകരിച്ച സംയുക്ത ക്ഷീരകര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് ഈ മാസം 12 ന് സെക്രട്ടേറിയറ്റ് സമരം സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലകള്‍ തോറും സമരപരിപാടികള്‍ കലക്ടറേറ്റ് മാ4ച്ചുകള്‍ നടക്കുന്നുണ്ട്.