ശ്രീജിത്തിന് പിന്തുണയുമായി സൈബര്‍ കൂട്ടായ്മയുടെ ജാഥ ഭരണസിരാ കേന്ദ്രത്തിനു മുന്നില്‍

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം നടത്തുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിനു പിന്തുണയുമായി കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു സൈബര്‍ ലോകത്തും നിന്നും ആളുകള്‍ തെരുവില്‍ അണിചേര്‍ന്നു. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വന്‍ സംഘമാണ് തലനഗരിയിലെ ഭരണസിരാ കേന്ദ്രത്തില്‍ മുന്നില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്. പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെ 11 മണിയോടെയാണ് സമരം ആരംഭിച്ചത്.

രണ്ടര വര്‍ഷത്തില്‍ അധികമായി സ്വന്തം അനുജന്റെ മരണത്തിനു കാരണമായ പൊലുസകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനു വേണ്ടി ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ഒരുമിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിന് പിന്തുണയുമായി സമര മുഖത്ത് അണിചേര്‍ന്നു.

ആരോപണ വിധേയരായ പോലീസുകാര്‍ സര്‍വീസില്‍ തുടരുകയാണ്. ഇവര്‍ക്ക് സ്ഥാനം കയറ്റം ലഭിച്ചിരുന്നു. പൊലുസാകാര്‍ക്കു എതിരെ നടപടി എടുക്കുന്നതിനു സ്റ്റേ നല്‍കിയിരിക്കുകയാണ് കോടതി.
ശ്രീജിത്തിനു പിന്തുണമായി നടന്‍ ടോവിനോ തോമസ എത്തിയിരുന്നു. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തുമായി ടോവിനോ സംസാരിച്ചു. അല്പ നേരം ടോവിനോ സമരം മുഖത്ത് ചെലവഴിച്ചു.

സമരം നടത്തിയ സമയത്ത് രാഷ്ട്രീയ നേതൃത്വം ഇനിയും സമരത്തിനു വേണ്ടെന്ന നിലപാടുമായിട്ടാണ് ശ്രീജിത്തിന്റെ സമരത്തിനു പിന്തുണ നല്‍കുന്നവര്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെ നേതൃത്വത്തില്‍ സമരത്തിനു വേണ്ടി ഒരുക്കങ്ങളല്ലാം നേരെത്ത തന്നെ നടത്തിയിരുന്നു. സെക്രട്ടറിയേറ്റ് പടിക്കല്‍ എത്തിച്ചേരാനാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നത്.

അതേ സമയം കേസ് അന്വേഷിക്കണമെന്ന ആവശ്യം സി.ബി.ഐ തള്ളിയിരുന്നു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.