ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് ഡൽഹിയിൽ നിന്ന് സമ്മർദ്ദം ഉണ്ട്: ഹരീഷ് വാസുദേവൻ

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ല എന്നത് ഒഴിച്ചാൽ ശിവശങ്കറിനെതിരെ ഒരു തരിമ്പും തെളിവ് ഇതുവരെയില്ല, ഉണ്ടായിക്കൂടെന്നില്ല. ഇതാണ് തനിക്ക് കിട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വേർഷൻ എന്നും ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ ആയിരുന്നു ഇത്. അതേസമയം വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തിരുന്നു. 1.90 ലക്ഷം യുഎസ് ഡോളര്‍ പ്രതികള്‍ വിദേശത്തേയ്ക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും കസ്റ്റംസ് പറയുന്നു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദം ഉണ്ട്. ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നില്ല എന്നത് ഒഴിച്ചാൽ അയാൾക്കെതിരെ ഒരു തരിമ്പും തെളിവ് ഇതുവരെയില്ല. ഉണ്ടായിക്കൂടെന്നില്ല. ഇതാണ് എനിക്ക് കിട്ടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വേർഷൻ.

ഇത് അറിയാത്ത ഒറ്റ മാധ്യമ തൊഴിലാളിയും തിരുവനന്തപുരത്തെ കൊള്ളാവുന്ന ഒരു ബ്യൂറോയിലും ഉണ്ടാകില്ല.

ഒരു IAS കാരനെ തെളിവില്ലാത്ത കേസിൽ അറസ്റ്റ് ചെയ്യാൻ അയാളോട് ഡൽഹിയിൽ ആർക്കാണിത്ര വിരോധം? അതല്ല അപ്പോൾ രാഷ്ട്രീയമല്ലേ വിഷയം.

കസ്റ്റംസ്, NIA, ED എന്നിവരുടെ എല്ലാ വേർഷനും റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ, ഇത് മാത്രം ദൈനംദിന റിപ്പോർട്ടുകളിൽ നിന്ന് ഒഴിവാക്കുന്നത് എന്ത് ധാർമ്മികതയുടെ പേരിലാകും?

(NB: നാളെ തെളിവ് കിട്ടിയാൽ അയാളെ അറസ്റ്റ് ചെയ്യുന്നതിനോ തൂക്കി കൊല്ലുന്നതിനോ പിണറായി വിജയനെ തന്നെ അറസ്റ്റ് ചെയ്യുന്നതിനോ കസ്റ്റംസ് തുനിഞ്ഞാൽ എനിക്ക് സന്തോഷമേ ഉള്ളൂ. പക്ഷെ ഇപ്പോഴീ ഉടായിപ്പ് അറിഞ്ഞിട്ടും മിണ്ടാതെ ഇരിക്കരുതല്ലോ. അത്രേ എനിക്കുള്ളൂ)

Read more

https://www.facebook.com/harish.vasudevan.18/posts/10158864714872640