മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹകുറ്റം; ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് ചെന്നിത്തല

ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കസ്റ്റംസ് സത്യവാങ്മൂലത്തിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രം​ഗത്ത്.

മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്തുകൊണ്ട് അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി

പ്രതിപക്ഷം മുഖ്യമന്ത്രി രാജവെയ്ക്കണമെന്ന് പറഞ്ഞതിന്റെ കാര്യം, ഇത്തരം നടപടികളിൽ മുഖ്യമന്ത്രി പങ്കാളി ആയത്‌ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Read more

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി വെളിപ്പെടുത്തിയതായാണ് കസ്റ്റംസ് സത്യവാങ്മൂലം.