മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം

Gambinos Ad
ript>

മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. ഇന്റലിജന്റ്‌സ് മേധാവി ആയിരിക്കെ പൊലീസുകാര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഫയല്‍ പൂഴ്ത്തിയെന്ന് ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

Gambinos Ad

തൃശൂര്‍ ഐ.ജിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. പൊലീസുകാരുടെ ചെയ്തികളെക്കുറിച്ച് അന്ന് റിപ്പോര്‍ട്ട് നല്‍കിയ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനില്‍ നിന്ന് കഴിഞ്ഞ ദിവസം മൊഴിയെടുത്തു.

വാടാനപ്പള്ളി സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ പരാതിയെക്കുറിച്ച് 2013ല്‍ നല്‍കിയ റിപ്പോര്‍ട്ട് ഫയല്‍ ആക്കാതെ പൂഴ്ത്തി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. . വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൊലീസുകാര്‍ വാഹന പരിശോധനക്കിടയില്‍ ബൈക്ക് യാത്രികരില്‍ നിന്നും പിടിച്ചു വാങ്ങിയ മൊബൈല്‍ഫോണുകളിലെ മെമ്മറി കാര്‍ഡുകളില്‍ ഉണ്ടായിരുന്ന അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഷോപ്പ് മുഖേന പകര്‍ത്തി നല്‍കി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി, സ്‌റ്റേഷനിലെ ഡ്രൈവറുടെ മണല്‍മാഫിയ ബന്ധവും അവിഹിത വരുമാനവും, മൂന്ന് ബലാത്സംഗ കേസുകള്‍ പണം വാങ്ങി ഒതുക്കിയത് എന്നീ പരാതികളെ കുറിച്ച് ഓഡിയോ, വീഡിയോ തെളിവുകളോടെയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അയച്ചത്. ഡിവൈ.എസ്.പി റാങ്കിലുള്ളവര്‍ക്ക് വരെ ഇവയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഗൗരവമുള്ളവയെന്ന് സെന്‍കുമാര്‍ തന്നെ പറഞ്ഞ ഈ ഫയലില്‍ അന്വേഷണമുണ്ടായില്ലത്രെ. പൊലീസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്ന വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതരമായാണ് കാണുന്നത്.
അന്ന് നടപടിയെടുക്കാതിരുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.