ശബരിമല യുവതീപ്രവേശനം; സുപ്രീം കോടതി വിധിയില്‍ അവ്യക്തത, ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്തതയെന്നും ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍ മാറ്റമില്ലെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ.

Read more

വിഷയത്തില്‍ നിയമോപദേശം തേടണമെന്നാണ് പൊളിറ്റ് ബ്യൂറോയിലെയും പൊതുവികാരം. ശബരിമല വിഷയത്തില്‍ കോടതിയില്‍ നിന്ന് വ്യക്തത വരുത്തണം. ശബരിമല സംബന്ധിച്ച നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല. ലിംഗസമത്വം ഉയര്‍ത്തി പിടിക്കുന്ന നിലപാട് പാര്‍ട്ടി തുടര്‍ന്നും സ്വീകരിക്കുമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.