വിശപ്പ് മൂലം കുട്ടികള്‍ മണ്ണുവാരി തിന്ന സംഭവം: ശിശുക്ഷേമ സമിതിയോട്  വിശദീകരണം തേടി സിപിഎം

കൈതമുക്കില്‍ കുട്ടികള്‍ വിശന്ന് മണ്ണ് തിന്നെന്ന ആരോപണത്തില്‍ ശിശുക്ഷേമ സമിതിയോട് സിപിഎം വിശദീകരണം തേടി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക്കിനോടാണ് വിശദീകരണം തേടിയത്. പ്രചാരണം പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടായെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയതിനു പിന്നാലെയാണ് വിശദീകരണം തേടിയിരിക്കുന്നത്.