ഷൂക്കുര്‍ വധക്കേസില്‍ സിബിഐക്കെതിരെ സിപിഎം; ‘കുറ്റപത്രത്തിന് പിന്നില്‍ രാഷ്ട്രീയക്കളി; പി.ജയരാജനെതിരെ തെളിവുകളില്ല’

Gambinos Ad
ript>

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതിന് സിബിഐക്കെതിരെ സിപിഎം. സിബിഐയെ രാഷ്്രടീയമായി ഉപയോഗിക്കുകയാണെന്നും. പുതിയ തെളിവുകളില്ലാതെയാണ് പി. ജയരാജനെയും ടി.വി രജേഷിനെയും പ്രതി ചേര്‍ത്തതെന്നും ജനം ഇത് തിരിച്ചറിയുമെന്നും സിപിഎം പറയുന്നു.

Gambinos Ad

302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. കല്ല്യാശേരി എംഎല്‍എ ടി.വി രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം നല്‍കിയത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു. 2016 ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പി.ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച കാറിന് നേരെ ആക്രമണം ഉണ്ടായി. അതിന് പിന്നാലെ ചെറിയ കലാപങ്ങള്‍ പലയിടങ്ങളിലായി നടന്നു. അതിനിടയിലാണ് എംഎസ്എഫ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. ഷുക്കൂറിനെ പിടികൂടുകയും അദ്ദേഹത്തിന്റെ ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്. ആശുപത്രിയില്‍ വച്ച് ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.