കോടതി ഉത്തരവ് പൊളിക്കാനെങ്കില്‍ ഫ്ളാറ്റ് പൊളിക്കുക തന്നെ വേണം; ഫ്ളാറ്റ് നിര്‍മാതാക്കള്‍ ഒന്നാം പ്രതിയെന്നും കെ.ഇ ഇസ്മയില്‍

മരട് ഫ്ളാറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ നേതാവ് രംഗത്ത്. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവെങ്കില്‍ പൊളിക്കുക തന്നെ വേണമെന്ന് സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ പറഞ്ഞു.

മരട് ഫ്ളാറ്റ് കേസില്‍ ഒന്നാം പ്രതി നിര്‍മാതാക്കളും, രണ്ടാം പ്രതി അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുമാണ്.

ഫ്ളാറ്റ് നിര്‍മിക്കുന്നത് നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും ചിലര്‍ കുറഞ്ഞ വിലയ്ക്ക് ഫ്‌ലാറ്റ് വാങ്ങി. അവരും കുറ്റക്കാര്‍ തന്നെയാണെന്നും ഇസ്മയില്‍ ഡല്‍ഹിയില്‍ പറഞ്ഞു.