ഇന്ന് 3277 പേര്‍ക്ക് കോവിഡ്; പരിശോധനയില്‍ കുറവു വരുത്തി

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 45,412 സാംപിളുകളില്‍ നിന്നാണ് ഇത്രയും പേരില്‍ കോവിഡ് കണ്ടെത്തിയത്. ചികിത്സയിലായിരുന്ന 5833 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം പകരുന്ന കണക്കായി.

എറണാകുളം- (568), കോഴിക്കോട്- (503), തിരുവനന്തപുരം- (482), കോട്ടയം- (286), കണ്ണൂര്‍- (267), തൃശൂര്‍- (262), കൊല്ലം- (200), ഇടുക്കി- (142), മലപ്പുറം- (135), ആലപ്പുഴ- (123), പാലക്കാട്- (99), പത്തനംതിട്ട- (95), വയനാട്- (62), കാസര്‍ഗോഡ്- (53) എന്നിങ്ങനെയാണ് ഓരോ ജില്ലകളിലുമുള്ള കോവിഡ് രോഗികളുടെ എണ്ണം.

സംസ്ഥാനത്ത് 1,66,787 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,62,029 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4758 പേര്‍ ആശുപത്രികളിലും കഴിയുന്നു.