കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ഞായറാഴ്ച നിയന്ത്രണം കടുപ്പിച്ചു, കടകൾ 7 മണിവരെ, അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്.

അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചകളിലും നിയന്ത്രണം തുടരും. ബീച്ചുകൾ, പാർക്കുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച തുറക്കരുതെന്നും ഉത്തരവിൽ പറയുന്നു.