കോവിഡ് ബാധ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 10,944 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 120 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 12,922 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോവിഡ് ബാധിതരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 61 ആരോഗ്യ പ്രവര്‍ത്തകരും രോഗം ബാധിച്ചവരില്‍പ്പെടുന്നു.

എറണാകുളം- (1495), തിരുവനന്തപുരം- (1482), തൃശൂര്‍- (1311), കോഴിക്കോട്-(913), കോട്ടയം- (906), മലപ്പുറം- (764), കണ്ണൂര്‍ -(688), കൊല്ലം- (672), ആലപ്പുഴ- (627), പത്തനംതിട്ട- (557), പാലക്കാട്- (548), ഇടുക്കി- (432), വയനാട്- (389), കാസര്‍ഗോഡ് -(160) എന്നിങ്ങനെയാണ് ജില്ലകളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍.

വിവിധ ജില്ലകളിലായി 3,71,196 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ 3,56,899 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,135 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് പിടിപെട്ട 892 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.