സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ്; 4606 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 4450 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചികിത്സയിലിരുന്ന 4606 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

തിരുവനന്തപുരം- (791), എറണാകുളം- (678), കോഴിക്കോട്- (523), കോട്ടയം- (484), കൊല്ലം- (346), തൃശൂര്‍- (345), കണ്ണൂര്‍- (246), പത്തനംതിട്ട- (219), ഇടുക്കി- (193), മലപ്പുറം- (158), ആലപ്പുഴ- (147), പാലക്കാട്- (141), വയനാട്- (128), കാസര്‍ഗോഡ്-(51) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്.

സംസ്ഥാനത്ത് 1,67,693 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,63,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4370 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.