സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്; രോഗമുക്തരായവര്‍ 7515

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 45,190 സാംപിളുകളിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 7515 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

കോഴിക്കോട്- (724), എറണാകുളം- (622), തിരുവനന്തപുരം- (465), കൊല്ലം- (348), തൃശൂര്‍- (247), കോട്ടയം- (228), കണ്ണൂര്‍- (200), മലപ്പുറം- (179), ഇടുക്കി -(162), ആലപ്പുഴ- (151), വയനാട് -(119), പാലക്കാട് -(115), പത്തനംതിട്ട- (110), കാസര്‍ഗോഡ് -(28) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്.

വിവിധ ജില്ലകളിലായി 1,88,979 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,83,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5050 പേര്‍ ആശുപത്രികളിലും കഴിയുകയാണ്.