സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5144 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,309 സാംപിളുകളാണ് പരിശോധിച്ചത്. 5144 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം (786), കൊല്ലം (380), പത്തനംതിട്ട (164), ആലപ്പുഴ (152), കോട്ടയം (357), ഇടുക്കി (172),എറണാകുളം (797), തൃശൂര്‍ (509), പാലക്കാട് (198), മലപ്പുറം (207), കോഴിക്കോട് (506), വയനാട് (131), കണ്ണൂര്‍ (287), കാസര്‍ഗോഡ് (95) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് രോഗികളുടെ എണ്ണം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,088 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,59,297 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂണഷല്‍ ക്വാറന്റൈനിലും 4791 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു.