സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,914 സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത്.

എറണാകുളം- (1639), തൃശൂര്‍- (1378), തിരുവനന്തപുരം- (1197), കോഴിക്കോട്- (976), കോട്ടയം -(872), കൊല്ലം- (739), മലപ്പുറം- (687), കണ്ണൂര്‍- (602), പത്തനംതിട്ട- (584), പാലക്കാട്- (575), ഇടുക്കി- (558), ആലപ്പുഴ- (466), വയനാട്- (263), കാസര്‍ഗോഡ്- (155) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്.

വിവിധ ജില്ലകളിലായി 3,61,495 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,48,743 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,752 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. 799 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.