കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. തലയിൽ ചക്കവീണ് പരിക്ക് പറ്റി ആശുപത്രിയിൽ എത്തിയ കാസർകോട് ജില്ലയിലെ ബേളൂർ സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്.
സാരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിനെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസര്‍കോട് നിന്നുള്ള രോഗിയായതിനാല്‍ ശ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാവുന്നത്.
വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.
Read more
സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മറ്റ് അസുഖങ്ങളുമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.