കൊറോണ; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഷോ ആണെന്ന് പി. ടി തോമസ് എം.എൽ.എ

ആരോ​ഗ്യമന്ത്രിക്ക് മീഡിയാമാനിയ എന്ന് പറഞ്ഞ പ്രതിപക്ഷനേതാവിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കോൺ​ഗ്രസ് എം.എൽ.എ, പി.ടി തോമസ് രം​ഗത്ത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ഷോ ആണെന്ന് എം.എൽ.എ കുറ്റപ്പെടുത്തി. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ കേരളത്തിൽ പാലിക്കപ്പെടുന്നില്ലെന്ന് പി ടി തോമസ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ആരോഗ്യ വിദഗ്ധരെയും ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നത് വരെ രോഗം സ്ഥിരീകരിച്ച വാർത്ത പിടിച്ചുവെയ്ക്കുന്നത് ശരിയല്ലെന്ന് പി.ടി തോമസ് അഭിപ്രായപ്പെട്ടു.