രോഗവ്യാപനം ഇനിയും കൂടും, ജാ​ഗ്രത വേണം; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിൽ കോവിഡ് വ്യാപനം കൂടുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രോഗം ഉച്ചസ്ഥായിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും ‌ജാ​ഗ്രത തുടരണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഗരങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

വീടുകളില്‍ നിന്നാണ് രോഗവ്യാപനം കൂടുന്നത്. യുവജനങ്ങളും വയോജനങ്ങളും തമ്മില്‍ ഇടപെടുന്നതില്‍ ജാഗ്രത വേണം. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ വേഗം മടങ്ങാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണം. വ്യായാമങ്ങള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുത്, വീട്ടുപരിസരം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.