ദുബായില്‍ നിന്നെത്തിയ രണ്ട് പ്രവാസികള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍

ദുബായില്‍ നിന്ന് കേരളത്തിലെത്തിയ പ്രവാസികളില്‍ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ രണ്ടു പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും

കോവിഡ് 19 രോഗബാധ രാജ്യത്ത് അനുദിനം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദിവസമായി ഒരു ദിവസം അഞ്ചായിരത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിക്കുന്നത്. ഇന്നലെ മാത്രം 6767 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 1,31,868 ആയി. ഇന്നലെ 147 പേര്‍ രോഗബാധ മൂലം മരണപ്പെട്ടു. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു.