റെക്കോഡുകളുടെ തങ്കത്തിളക്കത്തില്‍ വീണ്ടും ദാക്ഷായണി ; ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ഏഷ്യന്‍ പിടിയാനയെന്ന നേട്ടവും ഈ തിരുവനന്തപുരംകാരിക്ക് സ്വന്തം

Gambinos Ad
ript>

ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ഏഷ്യന്‍ പിടിയാനയെന്ന റെക്കോര്‍ഡ് ആനമുത്തശ്ശി ദാക്ഷായണിക്ക് സ്വന്തം. എണ്‍പത്തിയേഴാം വയസിലും തിരുവനന്തപുരത്തിന്റെ പ്രൗഢിയുടെ കൊടിയാളമായി വിരാജിക്കുകയാണ് ദാക്ഷായണിയെന്ന ആന മുത്തശ്ശി.

Gambinos Ad

എണ്‍പത്തിയേഴാം വയസിലുംഉഷാറാണ് . ആനച്ചന്തമെന്ന് കേള്‍ക്കുമ്പോള്‍ തിരുവനന്തപുരത്തുകാരുടെ മനസിലേയ്ക്ക് ഓടിയെത്തുത്തത് ദാക്ഷായണിയെന്ന ആന മുത്തശ്ശിയാണ്. എറണാകുളം കോടനാട് ആനക്കൂട്ടില്‍ നിന്നും തിരുവിതാംകൂര്‍ രാജകുടുംബം സ്വന്തമാക്കിയ ആനക്കുട്ടി ആയിരുന്നു ദാക്ഷായണി. അവര്‍ അതിനെ തിരുവാറാട്ട് കാവില്‍ നടയ്ക്കിരുത്തി. തുടര്‍ന്ന് ദാക്ഷായണി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അതിപുരാതനമായ പൂജപ്പുര ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തുന്നത്. പിന്നീട് ദാക്ഷായണി പത്മനാഭന്റെ മണ്ണിലെ നിറസാന്നിധ്യമാവുകയായിരുന്നു.

ശംഖുമുഖം ദേവീക്ഷേത്രത്തില്‍ തുടര്‍ച്ചയായി 52 വര്‍ഷം എഴുന്നള്ളിച്ച ആനയെന്ന റെക്കോഡും ദാക്ഷായണിക്ക് സ്വന്തമാണ്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയെന്ന റെക്കോഡും 87 വയസുകാരിയായ ആനമുത്തശ്ശിക്ക് സ്വന്തമാണ്. ശാന്ത സ്വഭാവിയായ ആനമുത്തശ്ശി ഗജപ്രേമികള്‍ക്കും ദാക്ഷായണിയെ പരിപാലിച്ച പാപ്പാന്മാര്‍ക്കും പ്രിയങ്കരിയാണ്. എന്നാല്‍, പ്രായാധിക്യം മൂലം ആനമുത്തശ്ശി രണ്ട് വര്‍ഷമായി അനന്തപുരിയില്‍ വിശ്രമത്തിലാണ്.