'കോണ്‍ഗ്രസുമായി ബന്ധമാകാം'; യെച്ചൂരിയെ പിന്തുണച്ച് വിഎസ്; 'ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണം'

കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയെ പിന്തുണച്ച് വിഎസ്. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നു വി.എസ്. ഈ വിവരം ചൂണ്ടികാട്ടി വിഎസ് കേന്ദ്ര കമ്മിറ്റിക്ക് കത്ത് അയച്ചു. പ്രയോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണം. കോണ്‍ഗ്രസ് മതേതര സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. അതു കൊണ്ട് അവരുമായി സഹകരിക്കാമെന്നാണ് വിഎസിന്റെ നിലപാട്.

കൊല്‍ക്കത്തയിലെ മുസഫര്‍ അഹമ്മദ് നഗറില്‍ കേന്ദ്ര കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. പ്രായോഗിക രാഷ്ട്രീയ സമീപനങ്ങള്‍ സ്വീകരിക്കണം. മാത്രമല്ല ബിജെപിയെ മുഖ്യ ശത്രുവായി കണ്ട് അവരെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് സഹകരണം ആവശ്യമാണെന്നാണ് യെച്ചൂരി പക്ഷത്തിന്റെ നിലപാട്. ഇതിനെ പിന്തുണച്ച് വിഎസ് നിലപാട് എടുത്തത് പാര്‍ട്ടി വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Read more

യെച്ചൂരി പക്ഷത്തിന്റെ നിലപാടിനു എതിരെ ശക്തമായ സ്വരമാണ് സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷം സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പില്‍ വിട്ടുവീഴ്ചയില്ലെന്നാണ് കാരാട്ട് പക്ഷം പറയുന്നത്.