'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

മുഖ്യമന്ത്രി വിഡി സതീശൻ്റെ സെക്രട്ടറിയായി കേരള മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറായിരുന്ന രത്തന്‍ ഖേല്‍ക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. ബംഗാളിൽ ചീഫ് ഇലക്ട്രൽ ഓഫീസർ ആയിരുന്ന ആളെ ചീഫ് സെക്രട്ടറി ആക്കിയതിനെ രാഹുൽഗാന്ധി എതിർക്കുമ്പോഴാണ് കേരളത്തിൽ നിയമനമെന്ന് പറഞ്ഞ പി രാജീവ് ഇത് വളരെ ​ഗൗരവമേറിയ പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.

ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ ആണ് കേരളത്തിൽ നിയമനം നടക്കുന്നതെന്നും ഇത് വളരെ ​ഗൗരവമേറിയ പ്രശ്നമാണെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. കൂളിംഗ് പിരീഡ് പോലും പാലിക്കാതെയാണ് രത്തൻ ഖേൽക്കർ ഐഎഎസിൻ്റെ നിയമനം. കൊള്ള നടത്തിയതിന്റെ പ്രതിഫലം എന്ന് ബംഗാളിൽ ആരോപിക്കുന്ന കോൺഗ്രസ് ഇക്കാര്യത്തിൽ പ്രതികരണം നടത്തണമെന്നും കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം, രാഹുൽ ഗാന്ധി എന്നിവർ നിലപാട് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

രത്തൻ ഖേൽക്കറെ സെക്രട്ടറിയാക്കിയതിൽ ആരോപണവുമായി സാമൂഹിക മാധ്യമങ്ങളിൽ ഇടത് അനുകൂലികളും രം​ഗത്തെത്തിയിട്ടുണ്ട്. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം. ബിജെപിയുമായുള്ള പുതിയ ഡീൽ എന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് നിയന്ത്രിച്ചയാള്‍ സെക്രട്ടറി ആയത് നിഷ്കളങ്കമായി കാര്യമല്ലെന്നും സതീശൻ കൃത്യമായ പ്രവചിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് എല്ലാം കൂട്ടി വായിച്ചാൽ കൃത്യമായ ഉത്തരം കിട്ടും തുടങ്ങിയ വാചകങ്ങളാണ് ഈ പോസ്റ്റുകളിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തില്‍ ബിജെപിയുടെ സീല്‍ വന്നതും പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ആരോപണങ്ങളെയെല്ലാം തള്ളുകയാണ് കോണ്‍ഗ്രസ്.

Latest Stories

അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ

ബക്രീദ് ആഘോഷങ്ങളിൽ പങ്കുചേരണം, അവധി മദ്യശാലകൾക്കും വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ബെവ്കോ എംപ്ലോയീസ് സംഘ്

കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുത്, ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി; തമിഴ്നാട്ടിലെ ജനങ്ങൾ അവരെ പാഠം പഠിപ്പിക്കും : ഉദയനിധി സ്റ്റാലിൻ

'സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി, കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം'; മുഖ്യമന്ത്രി

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പുനരന്വേഷണത്തിന് എസ്ഐടി രൂപീകരിക്കാൻ സർക്കാർ

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: അഞ്ച് പൊലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യും