കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ വിലക്ക്

കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി കെപിസിസി. സില്‍വര്‍ലൈന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിലക്കേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

അതേ സമയം ശശിതരൂരും കെ.വി.തോമസും പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ട് സെമിനാറുകളിലെ പ്രാസംഗികരാണ്. സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് സിപിഎമ്മിന്റെ ക്ഷണം ലഭിച്ച നേതാക്കള്‍ക്ക് വ്യക്തിപരമായി കെപിസിസി നിര്‍ദ്ദേശം നല്‍കും. അടുത്ത മാസം 9ന് ആണ് സെമിനാര്‍.