കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റിന് വെട്ടേറ്റതല്ല; കുടുംബവഴക്ക്, പരിക്ക് മുള്ളുവേലിയിൽ വീണതെന്ന് ഭാര്യ

കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരിക്കേറ്റത് രാഷ്ട്രീയ സംഘർഷത്തിൽ അല്ലെന്ന് ഭാര്യ സജിനി.

കുടുംബവഴക്കിലാണ് സോമന് പരിക്കേറ്റതെന്നും ഇത് രാഷ്ട്രീയപ്രശ്‌നമല്ലെന്നും രാജി വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നു.

വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55-ാം നമ്പർ ബൂത്തിലെ കോൺഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായെന്ന വാർത്ത പുറത്തുവന്നത്.

ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്നാണ് സോമന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

Read more

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും വഴക്കുണ്ടായി. ഇതിനിടെ മുള്ളുവേലിയിൽ വീണ് സോമന് പരിക്കേറ്റെന്നാണ് ഭാര്യ രാജിയുടെ വെളിപ്പെടുത്തൽ.