മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് എന്ന പരാതിയിലാണ് അന്വേഷണം. എഫ്എസ്ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പയ്ക്ക് കരാർ നൽകിയതിൽ ക്രമക്കേടെന്നാണ് ആരോപണം. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്ക് എതിരായ അന്വേഷണം. മുട്ടം സ്വദേശി ബേബി ജോസഫാണ് പരാതിക്കാൻ. ക്രമക്കേടില്‍ മന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പരാതി. നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു. അന്ന് പരാതികള്‍ ഉണ്ടായിരുന്നില്ല. പരാതി ലഭിച്ചതോടെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. നേരത്തെ ആരോപണം ഉയര്‍ന്ന സമയത്ത് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചിരുന്നില്ല.

ഇടുക്കി ജില്ലയിലെ മലങ്കര ഡാം കേന്ദ്രീകരിച്ച് മലമ്പുഴ മോഡലിൽ വിനോദസഞ്ചാരം ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിയാണ് മലങ്കര ടൂറിസം പദ്ധതി. ബോട്ടിങ്, പാർക്കുകൾ, കോട്ടേജുകൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ നിന്ന് സർക്കാരിന് തുച്ഛമായ വരുമാനം മാത്രം ലഭിക്കുന്ന രീതിയിലാണ് കരാർ തയ്യാറാക്കിയതെന്ന് ആരോപണം ഉണ്ടായിരുന്നു. 30 വർഷത്തേക്ക് ജലാശയം സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയത്. ലാഭത്തിന്‍റെ 3.5 ശതമാനം മാത്രം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് പാട്ടകരാറെന്നും ബാക്കി 96.5 ശതമാനവും സ്വകാര്യ ഏജൻസിക്ക് ലഭിക്കുന്ന രീതിയിലാണ് കരാർ.

Latest Stories

പ്രതിപക്ഷ വിമർശനങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റ് രത്തൻ ഖേൽക്കര്‍; അവധി ദിവസം സെക്രട്ടറിയേറ്റിലെത്തി

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം, തൃപ്രയാറ് മീനൂട്ട്, കദളികുല, 101 വെടിവഴിപാട്; മുഖ്യമന്ത്രിക്കായി കോൺഗ്രസ് നേതാവിന്‍റെ ശയനപ്രദക്ഷിണവും

'കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു'; അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്

‘അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല, ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ കെ സി വേണുഗോപാൽ

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ

'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും