സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; ഡോക്ടര്‍ക്ക് എതിരെ കേസ്

Advertisement

ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. വയനാട്ടിലാണ് സംഭവം. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് പരാതി.

ഇയാള്‍ക്കെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. കല്‍പ്പറ്റ സ്വദേശിയായ 18- കാരിയാണ് അപമര്യാദയായി പെരുമാറിയെന്ന് പരാതി നല്‍കിയത്. കല്‍പ്പറ്റ നഗരത്തില്‍ ഡോക്ടര്‍ നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.