'Color 'n' Bellamy' ശ്രദ്ധേയമായി ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം

ആറ് ചിത്രകാരന്മാരുടെ ഓണ്‍ലൈന്‍ ചിത്രപ്രദര്ശനമായ “Color “n” Bellamy” പുരോഗമിക്കുകയാണ്. കോവിഡ് രോഗഭീതിയുടെ അടച്ചിടല്‍ നിഴലില്‍ കലാപ്രദരര്‍ശനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പ്രതലം ഒരു വലിയ ദൃശ്യവായനയാണ് തുറന്നിട്ടിരിക്കുന്നത്. ഈ ചിത്രപ്രദര്‍ശനത്തില്‍ ഇന്ന് നാം കാണുന്ന ആകുലതകളും യാഥാര്‍ഥ്യങ്ങളും ചില മിത്തുകളും പ്രകൃതിദൃശ്യങ്ങളും വിഷയമായി സന്നിവേശിപ്പിച്ചിരിക്കുന്നു.

ചിത്രകാരന്‍മാരയെ പരിചയപ്പെടാം

ഹണി ഹര്‍ഷന്‍

Color “n” Bellamy യുടെ ഭാഗമായ ഒരു മികച്ച എഴുത്തുകാരിയും കലാകാരിയും ആണ് ഹണി ഹര്‍ഷന്‍. സ്വയം ആര്‍ജിച്ചെടുത്ത കലാപാടവം ഇന്ന് ഒരു നല്ല ശൈലിയുടെ കയ്യടക്കം വെളിവാക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ പഴുവില്‍ ജനിച്ച ഹണി തന്റെ ചിന്തകള്‍ വരയായും എഴുത്തായും പകര്‍ത്തി വെക്കുന്നു. ചിത്രകല പഠിക്കുവാന്‍ സാധിച്ചിട്ടില്ല എങ്കിലും നവമാധ്യമങ്ങളിലൂടെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വര്‍ഷത്തോളമുള്ള പഠനം ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി എന്ന് സാക്ഷ്യപ്പെടുത്തുന്ന ഹണി ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നിഷ്യന്‍ ആയി ജോലി ചെയ്യുന്നു. നിറങ്ങളോടും യാത്രകളോടുമുള്ള ഇഷ്ടം പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്താന്‍ വഴിയൊരുക്കി. നിരവധി ചിത്രങ്ങള്‍ പ്രകൃതി പ്രമേയമായി വരാക്കുവാന്‍ ഈ കലാകാരിക്ക് സാധിച്ചു. അതില്‍നിന്നും ആറു ചിത്രങ്ങള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സുഭാഷ് ബാലന്‍

ചിത്രകാരന്‍ സുഭാഷ് ബാലന്‍ തൃശൂര്‍ കടശ്ശേരി സ്വദേശിയാണ്. വളരെ ചെറുപ്പം മുതലേ വരച്ചു തുടങ്ങിയ കലാകാരനാണ് ഇദ്ദേഹം. ഒരു കാലത്ത് നിന്നുപോയ ചിത്രകലാ പഠനം ജോലിയോടൊപ്പം തുടരാന്‍ ആയതാണ് ഭാഗ്യമായത്. ഒരു ഗായകന്‍ കൂടിയായ ഇദ്ദേഹത്തിന് ഇന്ന് ചിത്രകലാരംഗത്ത് തന്റേതായ ഇടം കണ്ടെത്താന്‍ തുടര്‍ന്നുള്ള ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ പഠനം വഴിവെച്ചു. കാക്കനാട് റെയ്ഹാന്‍സ് പ്രിസിഷന്‍ ടൂള്‍സിലെ സീനിയര്‍ മെഷിനിസ്റ്റ് ആണ്. ജോലിയോടൊപ്പം കലാപ്രവര്‍ത്തനവും കൂട്ടിനുണ്ട്. നിരവധി ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്ത അനുഭവവും ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ടിന്റെയും ടീച്ചാര്‍ട്ടിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതും വരയെ കൂടുതല്‍ പ്രാധാന്യം നല്‍കി നോക്കിക്കാണാന്‍ സഹായിച്ചു. തൃശ്ശൂര്‍ സാഹിത്യഅക്കാദമി യില്‍ നടത്തിയ “ദൃഷ്ടി ” ചിത്രപ്രദര്‍ശനം ജനശ്രദ്ധ ആകര്‍ഷിച്ചു. Goodness tv യുടെ വരയിലേക്കുള്ള വഴി എന്ന പ്രോഗാമിന്റെയും ഭാഗമാവാന്‍ സാധിച്ചു. ഇദ്ദേഹത്തിന്റെ ആറോളം ചിത്രങ്ങള്‍ ഈ എക്‌സിബിഷന്റെ ഭാഗമായുണ്ട്.

അശ്വതി അശോക്

കൊല്ലം പാരിപ്പള്ളി സ്വദേശിനിയായ അശ്വതി അശോക് .ചിത്രകലയിലെ ബാലപാഠങ്ങള്‍ ഏതൊരു കുട്ടിയെപ്പോലെയും മാതാപിതാക്കളില്‍ നിന്നുമാണ് പഠിച്ചത്.ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത അമ്മയുടേയും അച്ഛന്റെയും പ്രോത്സാഹനത്തിലൂടെ അടിസ്ഥാന പഠനത്തിനായി രാജ രവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആട്‌സില്‍ പഠിച്ചു തുടര്‍ന്ന, ്തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സ കോളേജില്‍ നിന്നും അപ്ലൈഡ് ആര്‍ട്ടില്‍ ബിരുദവും , ഭദ്ര പീഠത്തിത്തില്‍ മ്യൂറല്‍ പെയിന്റിംഗും പഠിച്ചു. രണ്ട് വര്‍ഷം ഗ്രാഫിക് ഡിസൈനറായി തുടര്‍ന്നു. ഒരു നീണ്ട കാലയളവിന് ശേഷം ചിത്രകല യിലേക്ക് ആഴ്ന്നിറങ്ങുകയും വര്‍ഷങ്ങളോളം വിമല സെന്‍ട്രല്‍ സ്‌കൂള്‍ ചിത്രകലാ അധ്യാപികയായും ഇപ്പോള്‍ “സമഗ്ര ശിക്ഷാ കേരളം” ലെ സ്‌പെഷ്യല്‍ ടീച്ചറായും ചിത്രകലയിലൂടെ സഞ്ചരിക്കുന്നു. നിരവധി ക്യാമ്പുകളിലും ഗ്രൂപ്പ് എക്‌സിബിഷനിലും പങ്കെടുത്തു.ക്യാമ്പുകളും എക്‌സിബിഷനും ചിത്രകാരെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.ലളിതകലാ അക്കാദമിയുടെ ക്യാമ്പിലും കളരിയിലും പങ്കാളിയാകാന്‍ സാധിച്ചു എന്നത് ചിത്രകാരിയായ അശ്വതിയെ സംബന്ധിച്ചടുത്തോളം അംഗീകാരമായി കണക്കാക്കുന്നു.
ഏവരേയും ഭീതിയിലാഴ്ത്തുന്ന ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഒരു ചിത്രപ്രദര്‍ശനം സാധ്യമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തി വരികയാണ്. ഇത് വരെ രണ്ട് ഓണ്‍ലൈന്‍ ചിത്രപ്രദര്‍ശനം നടത്തി കഴിഞ്ഞു.മൂന്നാമതായി “Color “n Bellamy ” എന്ന ചിത്രപ്രദര്‍ശനത്തിന് തുടക്കം കുറിക്കുകയണ്. പ്രകൃതിയുടെ ഹരിത വര്‍ണത്തെ കൂടുതലായി ഇഷ്ടപെടുന്ന തനിക്ക് ചുറ്റുപാടുകളിലെ കാഴ്ചകളെ ചിന്തകളോട് സമന്വയിപ്പിച്ചു ചിത്രങ്ങളാക്കാന്‍ കഴിയുമെന്ന് വരയിലൂടെ കാണിച്ചു തരുന്നു. 6 ചിത്രങ്ങള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സരിത എംഎസ്

സരിത. എം. എസ് color “n” bellamy പ്രദര്‍ശനത്തിലെ ഒരു മികച്ച കലാകാരി ആണ്. തന്റെ സൃഷ്ടികളിലൂടെ സമകാലീന പ്രകൃതി ഭാവങ്ങള്‍ പുനരാവിഷ്‌കരിക്കപ്പെടുന്നു. കൊല്ലം ജില്ലയിലെ ചിറക്കരയില്‍ ജനിച്ചു. രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് നിന്ന് ഫൈന്‍ ആര്‍ട്‌സില്‍
ഡിപ്ലോമ പാസായി. .കേരള യൂണിവേഴ്‌സിറ്റി യില്‍ നിന്ന് ലിറ്ററേച്വറില്‍ ബിരുദവും അഡ്വെര്‍ടൈസ്മെന്റ്ഡിസൈന്‍ ആന്‍ഡ് അനിമേഷന്‍ ഡിപ്ലോമയും പാസ്സായി. ഒരു വര്‍ഷം ഗ്രാഫിക് ഡിസൈനറായി വര്‍ക്ക് ചെയ്തു. ചിത്രകലാഅധ്യാപകയായി “രവിവര്‍മ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍” ലും 2010 മുതല്‍ ഐശ്വര്യ പബ്ലിക് സ്‌കൂളില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ആയി തുടരുന്നു. പാലക്കാട് അക്കാദമിയുടെ കലാധ്യാപകര്‍ക്കുള്ള കളരിയിലും അക്കാദമിയും ടീച്ചാര്‍ട്ടും ചേര്‍ന്നു നടത്തിയ ചിത്രകലാ ക്യാമ്പലും പങ്കെടുത്തു. ചിത്രകലാ കൂട്ടായ്മ പരവൂര്‍, കൊല്ലം എന്നിവിടെ ഗ്രൂപ്പ് എക്‌സിബിഷനും നടത്തി. ടീച്ചാര്‍ട്ടു കൊച്ചിയിലെയും, മിറാക്കി, ചിത്രകലാകൂട്ടായ്മയിലും അംഗമാണ്. ടീച്ചാര്‍ട്ടു കൊച്ചിയുടെ ക്യാമ്പിലും,എക്‌സിബിഷനിലും 2014 മുതല്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു. തൃശ്ശൂര്‍ അക്കാദമി ഗാലറിയില്‍ “മിറാക്കി” യുടെ ഗ്രൂപ്പ് എക്‌സിബിഷനും ഡര്‍ബാര്‍ ഹാളില്‍ ആര്‍ട്ടോപിയഗ്രൂപ്പ് എക്‌സിബിഷനും ചെയ്തു. ആര്‍ട്ടോപ്പിയ ll തൃപ്പൂണിത്തറയില്‍ ചിത്രകാരികളുടെ എക്‌സിബിഷന്‍ ചെയ്തു. ഐശ്വര്യ പബ്ലിക് സ്‌കൂളില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി കുട്ടികളുടെ എക്‌സിബിഷനും മൂന്ന് ക്യാമ്പുംചെയ്തു. “വര്‍ണമഴ ” ആര്‍ട്ട് ക്യാമ്പി ന്റെ കോഡിനേറ്റര്‍ ആയിരുന്നു .”ഓള്‍ ഇന്ത്യ സ്വച്ഛ് ഭാരത് ” നാഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവേലോമെന്റ് ഓര്‍ഗനൈസേഷന്റെ ബെസ്റ്റ് ആര്‍ട്ട് ടീച്ചര്‍ അവാര്‍ഡ് ലഭിച്ചു. കലാഭാരതി, നാഷണല്‍ സൊസൈറ്റി ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പൂനെ എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഹോണര്‍ ലഭിച്ചു. 2020ല്‍ മെറാക്കി, ടീച് ആര്‍ട്ട് കൊച്ചി യുടെയും ഓണ്‍ലൈന്‍ ഗ്രൂപ്പ് എക്‌സിബിഷന്‍ ചെയ്തു.ഈ ചിത്രപ്രദര്ശനത്തില്‍ സരിത യുടെ ആറോളം ചിത്രങ്ങള്‍ ഉണ്ട്.

സുരജ മനു അമല്‍ ദേവ്

സുരജ മനു അമല്‍ ദേവ്, എറണാകുളത്തു മുളവുകാട് താമസം. കോഴിക്കോട് വടകരയിലെ ചോറോട് എന്ന ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതും. വടകരയിലെ ഡേവിസണ്‍ ആര്‍ട്ട്സിലും, കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്ട് സിലും ചിത്രകലപഠിച്ചു. കലൂര്‍, നാഷണല്‍ പബ്ലിക് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. color “n” Bellamy ചിത്രപ്രദര്ശനത്തില്‍ സുരജയുടെ 6 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 2009തില്‍ വടകര യിലെ സീന്‍ പബ്ലിക് സ്‌കൂളില്‍ ജോലി ചെയ്തിട്ടുണ്ട്. അഖില ഭാരതീയ നാഗരിക വികാസ് കേന്ദ്ര തിരഞ്ഞെടുത്ത മികച്ച ചിത്രകലാ അദ്ധ്യാപിക യാവാന്‍ കഴിഞ്ഞു. രണ്ട് സോളോ എക്‌സിബിഷന്‍ നും രണ്ട് ഗ്രൂപ്പ് എക്‌സിബിഷന്‍ന്റെയും ഭാഗമാവാന്‍ കഴിഞ്ഞു. ചിത്രകലാ ക്യാമ്പു കളിലും പങ്കെടുത്തിട്ടുണ്ട്.വരയിലേക്കുള്ള വഴി എന്ന TV പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. സുരജ ജീവിച്ചു വളര്‍ന്ന ചുറ്റുപാടിലെ കാഴ്ച്ചകളും. ഇന്ന് നമ്മുടെ സമൂഹത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന ആകുലതകളും ആണ് ചിത്രങ്ങളില്‍ വിഷയമാക്കിയിരിക്കുന്നത്. വര തന്റെ ജീവിതത്തിന്റെ ഒരു ഭാഗമായാണ് ഈ കലാകാരി കാണുന്നത് . തന്റെ കുടുംബ ത്തിന്റെ വലിയ സപ്പോര്‍ട്ട് കലാമേഖലയില്‍ കൂടുതല്‍ ഉപകരിച്ചു എന്ന് സുരജ കരുതുന്നു.

മഞ്ജുസാഗര്‍

color “n”Bellamy യില്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്ന മഞ്ജുസാഗര്‍, എറണാകുളംസ്വദേശിയാണ് ചിത്രകലയില്‍ അക്കാഡമിക് ബിരുദങ്ങളൊന്നും ഇല്ല. YWCAയിലെ അടിസ്ഥാന പഠനം, തുടര്‍ന്നു ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയും മ്യൂറല്‍ പൈന്റിങ്ങും പഠിച്ചു. മൂന്നോളം ചിത്രകലാ ക്യാമ്പുകളില്‍ പങ്കെടുത്തു. നാലു എക്‌സിബിഷനുകളില്‍ ഭാഗമായിട്ടുണ്ട്. എഴുത്തും വരയും ഒരു പോലെ കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്ന ഈ കലാകാരിക്ക് സമകാലീന സാമൂഹിക ചുറ്റുപാടുകളിലെ അനുഭവങ്ങളാണ് വരയ്ക്കു പ്രചോദനമാകുന്നത്.

Read more

കല സ്വതന്ത്രമാകണം… ഓരോരുത്തരുടെയും രചനാരീതികളെയും ആശയങ്ങളെയും അംഗീകരിച്ചുകൊടുക്കാനുള്ള കാഴ്ചപ്പാടും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ നിലവിലെ പ്രദര്ശനങ്ങളിലെ വരേണ്യ രീതികളുടെ സമീപനത്തില്‍ മാറ്റം വരേണം. ചിട്ടവട്ടങ്ങളും കീഴ്വഴക്കങ്ങളും ഇല്ലാതെ രാഷ്ട്രീയ അഭിരുചികള്‍ക്കൊപ്പം ശബ്ദവും മൗനവുമാകാതെ കല സ്വാതന്ത്രമാകട്ടെ… എന്ന് ഈ കലാകാരന്മാരുടെ കൂട്ടായ്മ ആവശ്യപെടുന്നു