'ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ടു ദിവസം കാത്തിരിക്കുക'' തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം

കേരളം സമാനമില്ലാത്ത പ്രളയത്തിന് വീണ്ടും സാക്ഷ്യം വഹിക്കുമ്പോള്‍ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കളക്ടര്‍ കെ. ഗോപാലകൃഷ്ണ പൈ ഇന്നലെ വൈകുന്നേരം പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശമാണ് വിവാദമായത്.

നിലവില്‍ സഹായങ്ങള്‍ ആവശ്യമില്ലെന്നും കരുതിയിരുന്നാല്‍ മതിയെന്നുമായിരുന്നു കളക്ടരുടെ നിര്‍ദേശം. സഹായം വേണമെങ്കില്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ശേഖരിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. നിലവില്‍ ദുരിതം ബാധിച്ച വയനാട്ടിലെയും മലപ്പുറത്തേയും ഉള്‍നാടുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ കളക്ടര്‍ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി.