“അനിൽ അക്കരയ്ക്ക് മാപ്പില്ല; മുഖ്യമന്ത്രിയുടെ മുൻ വിശ്വസ്തൻ ജയിൽ ഉറപ്പായപ്പോൾ ആശുപത്രിയിൽ”: അനിൽ അക്കര

Advertisement

 

പാവങ്ങളുടെ വീടുപണിയ്ക്കായി ലഭിച്ച തുകയിൽ നിന്ന് രണ്ട് കോടി ഡോളറാക്കി കടത്താൻ കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ മുൻ വിശ്വസ്തൻ തുടർ ജയിൽ ഉറപ്പായപ്പോൾ ആശുപത്രിയിൽ എന്ന് പരിഹസിച്ച് വ‍ടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയ സാഹചര്യത്തിൽ ആണ് വടക്കാഞ്ചേരി എം.എൽ.എ പരിഹാസവുമായി രംഗത്തെത്തിയത്.

തട്ടിപ്പിനെതിരെ പരാതി നൽകിയ തന്റെ ഓഫിസിനു മുന്നിൽ സിപിഎം സത്യഗ്രഹം നടത്തി എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അനിൽ അക്കര കുറിച്ചു. അനിൽ അക്കരയ്ക്ക് മാപ്പില്ല എന്ന ഹാഷ്ടാഗിലാണ് എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസെടുത്തിരുന്നു. 1.90 ലക്ഷം യുഎസ് ഡോളര്‍ പ്രതികള്‍ വിദേശത്തേയ്ക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. അതേസമയം ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും കസ്റ്റംസ് പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

പാവങ്ങളുടെ വീടുപണിയ്ക്കായി ലഭിച്ച തുകയിൽ നിന്ന്
രണ്ട് കോടി ഡോളറാക്കി കടത്താൻ
കൂട്ടുനിന്ന മുഖ്യമന്ത്രിയുടെ
മുൻ വിശ്വസ്തൻ
തുടർ ജയിൽ ഉറപ്പായപ്പോൾ
ആശുപത്രിയിൽ.😀
ഈ തട്ടിപ്പിനെതിരെ പരാതി നൽകിയ എന്റെ ഓഫീസിനു മുന്നിൽ
സിപിഎം സത്യാഗ്രഹം.❤
#അനിൽഅക്കരയ്ക്ക്മാപ്പില്ല

പാവങ്ങളുടെ വീടുപണിയ്ക്കായി ലഭിച്ച തുകയിൽ നിന്ന്രണ്ട് കോടി ഡോളറാക്കി കടത്താൻകൂട്ടുനിന്ന മുഖ്യമന്ത്രിയുടെമുൻ…

Posted by ANIL Akkara M.L.A on Saturday, October 17, 2020