ചിരട്ടയിലോ, പാത്രങ്ങളിലോ അൽപം വെള്ളം വയ്ക്കൂ, സഹജീവികളെ കരുതൂ, മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

വേനലിലെ കൊടും ചൂടില്‍ സഹജീവികളേയും പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെക്കുന്നു.

Read more

ഞായറാഴ്ച മാത്രം സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിക്കുകയും അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. പത്തു ദിവസത്തിനിടെ 111 പേർക്കാണ് സൂര്യഘാതമേറ്റത്. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറയുന്നു.
അടുത്ത മൂന്ന് ദിവസങ്ങളിൽ താപ നില പ്രകടമായി ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. പകൽ താപ നില മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ 11 മണിക്കും മൂന്നു മണിക്കും ഇടയിൽ പുറത്ത് ജോലി ചെയ്യാൻ പാടില്ലെന്ന നിർദേശം തൊഴിൽ വകുപ്പ് നൽകിയിട്ടുണ്ട്.