'ക്രമക്കേട് നടത്തിയത് ഏതാനും വ്യക്തികള്‍ മാത്രം' തട്ടിപ്പ് തെളിഞ്ഞിട്ടും പി.എസ്.സിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

പി.എസ്.സി പൊലീസ് കോണ്‍സ്റ്റബില്‍ പരീക്ഷയിലെ ക്രമക്കേട് തെളിഞ്ഞിട്ടും പി.എസ്.സി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ അതിന്റെ വിശ്വാസ്യത നിലനിര്‍ത്താനുളള സമീപനമാണ് താനെടുത്തത്.

അതേസമയം പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് കാട്ടിയത് ഏതാനും വ്യക്തികള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സി എന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. കോണ്‍സ്റ്റബില്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയത് അവരുടെ തന്നെ വിജിലന്‍സ് സംവിധാനമാണ്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ മുഖ്യമന്ത്രി പരിഹസിച്ചു. പ്രതിപക്ഷത്തിന് ഇപ്പോള്‍ സി.ബി.ഐയെ ഭയങ്കര വിശ്വാസമാണ്. അതിന് തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.