ഏഴു ദിവസം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; താത്കാലിക ലൈറ്റ് സ്ഥാപിച്ചതിന് നാല്‍പതിനായിരം രൂപ

മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പത്രസമ്മേളനത്തില്‍ വൈദ്യുതി വിളക്ക് സ്ഥാപിച്ചതിലും ധൂര്‍ത്ത്. കോവിഡ് പെരുമാറ്റ ചട്ടം പ്രകാരം മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടത്തുന്നതിന് സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിന് താഴെ 2020 മാര്‍ച്ച് 18 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് താത്കാലിക വൈദ്യുതി വിളക്കുകള്‍ സജ്ജീകരിച്ചത്. ഇതിനായി നാല്‍പതിനായിരം രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് 09.09.2021ന് (നമ്പര്‍ 3373/2021) ഉത്തരവിറക്കിയത്.

തിരുവനന്തപുരം കവടിയാറിലെ ശബരി ഇലക്ട്രിക്സ് ഉടമ പി എസ് വിജയകുമാറാണ് കരാറുകാരന്‍. സ്ഥിരം വിളക്കുകള്‍ കേടായതോടെ അത് നന്നാക്കുകയോ പുതിയത് സ്ഥാപിക്കുകയോ ചെയ്യാതെയാണ് ഇത്തരത്തില്‍ താത്കാലിക വിളക്കിന് മാത്രമായി നാല്‍പതിനായിരം രൂപ ചെലവഴിച്ചിരിക്കുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വെറും ഏഴു ദിവസത്തോക്കായി നാല്‍പതിനായിരം രൂപ ചെലവഴിച്ച് വൈദ്യുതി വിളക്ക് സ്ഥാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഉത്തരവിന്‍റെ പകര്‍പ്പ്