'20 ലക്ഷം പേര്‍ക്ക് തൊഴില്‍ രൂപരേഖ, 100 ദിവസം കൊണ്ട് 77350 പേര്‍ക്ക് തൊഴിൽ'; 100 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാന സർക്കാറിന്റെ 100 ദിവസത്തെ കര്‍മ്മ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ സെപ്തംബര്‍ 19 വരെയാണ് കര്‍മ്മപദ്ധതി.

ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യസുരക്ഷാ നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകും. വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയുടെ സൃഷ്ടി സാധ്യമാക്കും.

കോവിഡ് വ്യാപനം തടയാൻ ലോക്ക്‍ഡൌണ്‍ സ്വീകരിച്ചപ്പോൾ സമ്പദ്ഘടനയിൽ ആഘാതം സംഭവിച്ചുവെന്നും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത് അടിയന്തര ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ–ഡിസ്കിന്റെ ആഭിമുഖ്യത്തിൽ 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കാൻ സമഗ്രപദ്ധതി രൂപീകരിക്കും. നൂറു ദിവസത്തിനകം വിവിധ വകുപ്പുകൾ വഴി 77,350 തൊഴിലവസരങ്ങൾ ഒരുക്കും.

Read more

തദ്ദേശ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ ഉറപ്പാക്കും. 1,519 കോടിയുടെ പദ്ധതികൾ പിഡബ്ല്യുഡി വഴി നടപ്പാക്കും. നൂറു ദിവസത്തിനകം 945 കോടി രൂപയുടെ റോഡ് പദ്ധതികൾ പൂർത്തിയാക്കും.