കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോമിലെ ഉയര്‍ന്ന ഭക്ഷണ വിലയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

 

.കൊച്ചിയിലെ ഭാരത് ടൂറിസ്റ്റ് ഹോമിലെ ഉയര്‍ന്ന ഭക്ഷണ വിലയെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഇട്ട ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു

’38 രൂപ പത്തു പൈസയാണ് കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ ഒരു ചപ്പാത്തിയുടെ (കറിയില്ല – ചപ്പാത്തി മാത്രം) വില. മേശയില്‍ വിരുന്നെത്തുന്ന ഈച്ചക്കൂട്ടത്തിന്റെ സേവനം ഫ്രീ. ‘ ഇതാണ് മനോജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പോസ്റ്റിനെ അനുകൂലിച്ചും പരിഹസിച്ചുമുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

ഹോട്ടലിലെ ഉയര്‍ന്ന വിലയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രധാനി തന്നെ പരാതി പറയുന്നതിന്റെ പേരിലാണ് ചിലരുടെ പരിഹാസം. മനോജിന്റെ പരാതി ന്യായമാണെന്ന് മറ്റു ചിലര്‍ പറയുന്നു. സര്‍ക്കാരിന്റെ ന്യായവില ഹോട്ടലുകള്‍ ഉള്ളപ്പോള്‍ എന്തിന് അമിത വില ഈടാക്കുന്ന സ്വകാര്യ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു എന്നും  ചോദിക്കുന്നുണ്ട്. ഏഴ് ദശാബ്ദത്തിലധികം പഴക്കമുളള എറണാകുളത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ് ഭാരത് ടൂറിസ്റ്റ് ഹോം അഥവാ ബി ടി എച്.

് അടുത്തിടെ മാരാരിക്കുളം എം എല്‍ എയും സി പി എം നേതാവുമായ പി പി ചിത്തരഞ്ജനും ഹോട്ടലുകളിലെ അമിത വിലയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു.ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലിപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയും നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എംഎല്‍എ ഉയര്‍ത്തിയ പരാതി. ഇത് സാമൂഹ്യമാധ്യങ്ങള്‍ ഏറ്റെടുക്കകയും ഒടുവില്‍ ഹോട്ടലില്‍ മുട്ട റോസ്റ്റിന്റെയും അപ്പത്തിന്റെയും വില കുറക്കുകയും ചെയ്തിരുന്നു.