ബെഹ്‌റയുടെ ഫണ്ട് വകമാറ്റലിന് മുഖ്യമന്ത്രിയുടെ അംഗീകാരം, ഖജനാവിന് നഷ്ടം 4.33 കോടി

മുന്‍ പോലീസ് മേധാവി ബെഹ്‌റയുടെ ഫണ്ട് വകമാറ്റലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയതോടെ സംസ്ഥാന ഖജനാവിന് നഷ്ടം 4.33 കോടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട 4.33 കോടിയാണ് നഷ്ടപ്പെട്ടത്.

കേന്ദ്രം അംഗികരിച്ച പദ്ധതികള്‍ക്ക് വകയിരുത്തിയ തുക ആ പദ്ധതികളുടെ യൂട്ടലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന മുറക്ക് സംസ്ഥാനത്തിന് അനുവദിക്കും. 30 പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിക്കാനാണ് കേന്ദ്രം 4.33 കോടി അനുവദിച്ചത്.

അത് വകമാറ്റിയാണ് ബെഹ്‌റ ആഡംബരവില്ലകള്‍ പണിതത്. ഇതോടെ കേന്ദ്രം നല്‍കേണ്ട തുക സംസ്ഥാനത്തിന് ലഭിക്കാതെ വന്നു. ഇക്കാര്യം ബെഹ്‌റയുടെ സാധുകരണഫയലില്‍ ധനവകുപ്പ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

4.33 കോടി രൂപയുടെ നഷ്ടം കൂടാതെ വീട്ട് വാടക ഇനത്തില്‍ സംസ്ഥാന ഖജനാവിന് ഓരോ വര്‍ഷവും ലഭിക്കേണ്ട 30 ലക്ഷം രൂപയും നഷ്ടമായി. 30 സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സ് ആണ് നിര്‍മിച്ചിരുന്നതെങ്കില്‍ എസ്.ഐ റാങ്കിലുള്ള 30 പേര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് ലഭിക്കുമായിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ പത്ത് ശതമാനമാണ് വീട്ട് വാടക അലവന്‍സ്. 7000 രൂപ മുതല്‍ പരമാവധി 10000 രൂപ എച്ച്. ആര്‍.എ ആയി ക്വാര്‍ട്ടേഴ്‌സ് ലഭിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സംസ്ഥാന ഖജനാവിലേക്ക് ലഭിക്കുമായിരുന്നു. 30 പേരില്‍ നിന്ന് ഒരു മാസം കുറഞ്ഞത് 2.5ലക്ഷം വരെ എച്ച് ആര്‍ എ ഇനത്തില്‍ ലഭിക്കും.

Read more

ഒരു വര്‍ഷത്തേക്ക് 30 ലക്ഷം രൂപ ലഭിക്കും. ക്വാര്‍ട്ടേഴ്‌സ് പണിയാതെ ആഡംബര വില്ല നിര്‍മിച്ചതിലൂടെ ഓരോ വര്‍ഷവും സംസ്ഥാന ഖജനാവിലേക്ക് ലഭിക്കാന്‍ സാധിക്കുമായിരുന്ന 30 ലക്ഷം രൂപയും ബെഹ്‌റ കാരണം നഷ്ടപ്പെട്ടു.