ആലുവ മണപ്പുറത്ത് കച്ചവടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ മരിച്ചു

ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും ചേര്‍ന്നാണ് ദിലീപിനെ ക്രൂരമായി മര്‍ദിച്ചത്.

ഗുരുതരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. രാജുവിനേയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടര്‍ന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് വാണിജ്യ മേളയ്ക്ക് അനുമതിയില്ലായിരുന്നു.

എന്നാല്‍ ഇവര്‍ മണപ്പുറത്ത് അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാന്‍ നഗരസഭയോട് പോലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്നും ആക്ഷേപമുണ്ട്.