തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ; നിലപാട് വ്യക്തമാക്കി സികെ ജാനു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ടി പ്രസിഡന്റ് സി കെ ജാനു. കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.

എല്‍ഡിഎഫ് നേതാക്കളുടെ ആവശ്യമനുസരിച്ച് പ്രചാരണത്തിനിറങ്ങും. പാര്‍ട്ടിക്ക് എല്ലാ ജില്ലയിലും വോട്ടുണ്ട്. നേതാക്കളുമായി ഈ കാര്യങ്ങള്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ആത്മാഭിമാനത്തോടെയാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതെന്നും ജാനു പറഞ്ഞു. കഴിഞ്ഞ വര്‍ഷംവരെ എന്‍.ഡി.എ മുന്നണിയിലായിരുന്നു ജാനു നേതൃത്വം നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തിച്ചത്.