പ്രതിഷേധങ്ങൾക്കു നേരേ മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ്: രമേശ് ചെന്നിത്തല

Advertisement

 

കള്ളക്കടത്ത്, അഴിമതി കേസുകളിൽ മന്ത്രിസഭാംഗങ്ങളും സിപിഎം നേതാക്കന്മാരുടെ മക്കളും കുടുങ്ങിയതോടെ യുവജന പ്രതിഷേധങ്ങൾക്കു നേരേ പൊലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് പിണറായി വിജയൻ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ തലയ്ക്ക് അടിക്കരുതെന്ന് അഭ്യന്തരമന്ത്രിയായിരിക്കെ പൊലീസിന് താൻ കർശന നിർദേശം നൽകുകയും, സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സമരം ചെയ്യുന്ന യുവതീ- യുവാക്കളുടെ തല അടിച്ചുപൊളിക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തെരുവുകളിൽ ചോരപ്പുഴ ഒഴുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ ചോരക്കളി പിണറായി വിജയൻ അവസാനിപ്പിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.