മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക. ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും.

വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും

എസ്എന്‍സി ലാവലിന്‍ ഇടപാടില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകള്‍ പരിഗണിക്കുക.

രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂര്‍ത്തിയായാലേ ലാവലിന്‍ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ലാവ്‌ലിന്‍ കേസില്‍ മുപ്പത് തവണ പരിഗണിക്കാതെ മാറ്റി വെച്ച സിബിഐയുടെ റിവിഷന്‍ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.